മു​ഹ​മ്മ​ദ് ബോ​ർ​ക്കി​യും ഡൊ​മി​നി​ക് ജോ​ൺ​സ​ണും കൂ​ടി​ക്കാ​ഴ്ച​യി​ൽ

സൈ​ബ​ർ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്ത​ൽ: ച​ർ​ച്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ സൈ​ബ​ർ സെ​ക്യൂ​രി​റ്റി മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ എ​ൻ​ജി. മു​ഹ​മ്മ​ദ് ബോ​ർ​ക്കി​യും ബ്രി​ട്ടീ​ഷ് ബി​സി​ന​സ് ആ​ൻ​ഡ് ട്രേ​ഡ് സ​ഹ​മ​ന്ത്രി ഡൊ​മി​നി​ക് ജോ​ൺ​സ​ണും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സൈ​ബ​ർ സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. ഇ​രു​രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ഇ​രു​പ​ക്ഷ​വും വി​ല​യി​രു​ത്തി. ബ്രി​ട്ടീ​ഷ് പ്ര​തി​നി​ധി സം​ഘ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Strengthening Cyber ​​Security- Discussion held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.