കൃത്രിമ വിലവർധന സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ കൃ​ത്രി​മ വി​ല വ​ർ​ധ​ന സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നാ​യി എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ മാ​ര്‍ക്ക​റ്റു​ക​ളി​ലും മ​ന്ത്രാ​ല​യ​ത്തി​ലെ നി​രീ​ക്ഷ​ണ സം​ഘം പ​ര്യ​ട​നം ന​ട​ത്തും. രാ​ജ്യ​ത്തെ പ്ര​ധാ​ന മാ​ര്‍ക്ക​റ്റാ​യ ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ 160 കമേ​ഴ്സ്യ​ൽ സ്റ്റോ​റു​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മോ​ണി​റ്റ​റി​ങ് ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി.

നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ട​ൻ അ​ട​ച്ചുപൂ​ട്ടു​ന്ന ത​ര​ത്തി​ലു​ള്ള ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും വാ​ണി​ജ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍കി.

ഇ​ത്ത​ര​ത്തി​ല്‍ പി​ടി​കൂ​ടു​ന്ന സ്റ്റോ​ർ ഉ​ട​മ​ക​ളെ ക​മേ​ഴ്‌​സ്യ​ൽ പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യും. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​ഞ്ഞു നി​ര്‍ത്താ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​ക​ൾ ഉ​യ​ർ​ത്തി ഉ​പ​ഭോ​ക്താ​ക്ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ഒ​രു രീ​തി​യി​ലും അ​നു​വ​ദി​ക്കി​ല്ല. അ​ന്യാ​യ​മാ​യ വി​ല​വ​ര്‍ധ​ന ക​ണ്ടാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ, വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഹോ​ട്ട്ലൈ​ന്‍ ന​മ്പ​ര്‍ 135 വ​ഴി​യോ 55135135 എ​ന്ന വാ​ട്സാപ് ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.



മ​ത്സ്യവി​ല ഉ​യ​രു​ന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​ത്സ്യ വി​ല ഉ​യ​രു​ന്നു. വെ​ള്ള ആ​വോ​ലി, ചെ​മ്മീ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​ല​യാ​ണ് ഉ​യ​ര്‍ന്ന​ത്. സ്വ​ദേ​ശി​ക​ള്‍ കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വി​ഭാ​ഗ​മാ​ണി​ത്. വെ​ള്ള ആ​വോ​ലി കി​ലോ​ക്ക് 16 ദീ​നാ​ര്‍ വ​രെ​യാ​ണ് കൂ​ടി​യ​ത്. സ്വ​ദേ​ശി​ക​ളു​ടെ ഇ​ഷ്ട മ​ത്സ്യ​മാ​യ വെ​ളു​ത്ത ആ​വോ​ലി (സു​ബൈ​ദി) വാ​ങ്ങു​ന്ന​തി​ന് മാ​ർ​ക്ക​റ്റി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​വ​ര്‍ഷം മ​ഴ​യി​ല്‍ ഉ​ണ്ടാ​യ കു​റ​വാ​ണ് പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. സ​ബ്‌​സി​ഡി​യു​ള്ള ഡീ​സ​ൽ നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ ബോ​ട്ടു​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​തി​രി​ക്കു​ന്ന​തും പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടി​യി​ട്ടു​ണ്ട്. അ​തി​നി​ടെ അ​മി​ത മ​ത്സ്യ​വി​ല നി​യ​ന്ത്രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പ്രാ​ദേ​ശി​ക പ​ത്ര​മാ​യ അ​ൽ സെ​യാ​സ്സ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

Tags:    
News Summary - Strong action against those who create artificial price increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.