കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസിെൻറ വിമാന ശ്രേണിയിലേക്ക് വരാനിരിക്കുന്ന എ 330 -800 നിയോ എയർക്രാഫ്റ്റ് രണ്ടാം പരീക്ഷണ പറക്കൽ നടത്തി. ഇൗ ഗണത്തിൽപെടുന്ന ആദ്യ വിമാനം കുവൈത്ത് എയർവേസാണ് സ്വന്തമാക്കുന്നത്. ഇൗ ശ്രേണിയിലെ വിമാനങ്ങൾ വാങ്ങാൻ 2018ലാണ് 'എയർബസ്' കമ്പനിയുമായി കുവൈത്ത് എയർവേസ് കരാറിൽ ഒപ്പിട്ടത്. 2026നകം വിവിധ ഘട്ടങ്ങളിലായി ഇവ കൈമാറും. എ330 -800 എയർക്രാഫ്റ്റുകൾക്ക് യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി, യുനൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ എന്നിവയുടെ അംഗീകാരം ലഭിച്ചതാണ്.
23 ബിസിനസ് ക്ലാസ് കാബിൻ ഉൾപ്പെടെ 226 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്നതാണ് എ330 -800 നിയോ എയർക്രാഫ്റ്റ്. മൂന്ന് മണിക്കൂർ 44 മിനിറ്റ് നീണ്ട പരീക്ഷണ പറക്കലിൽ ഒരു പ്രയാസവും നേരിട്ടില്ല.ഫ്രാൻസിലെ തുലൂസ് വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട് അവിടെ തന്നെ ഇറങ്ങുകയായിരുന്നു. 'എയർബസ്' കമ്പനിയുടെ തന്നെ വിവിധ മോഡലുകളിലുള്ള 13 വിമാനം ഉൾപ്പെടെ മൊത്തം 28 പുതിയ വിമാനങ്ങൾ വാങ്ങി സർവിസ് വിപുലപ്പെടുത്താനാണ് ആലോചിക്കുന്നത്.
കോവിഡ് പ്രതിസന്ധിയിൽ ഇപ്പോൾ വിമാന സർവിസ് പരിമിതമാണെങ്കിലും പ്രതിസന്ധി കഴിഞ്ഞാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവിസ് നടത്താനാണ് കുവൈത്ത് എയർവേസിെൻറ തീരുമാനം. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം കുതിപ്പുണ്ടായിരുന്നു.ഇൗ വർഷം ഇങ്ങനെ പോയാലും അടുത്ത വർഷം ശരിയാവുമെന്നാണ് പ്രതീക്ഷ. സേവനം മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പദ്ധതി.
നിലവിൽ നഷ്ടത്തിലുള്ള കമ്പനി അടുത്ത വർഷത്തോടെ ലാഭത്തിലെത്തുമെന്ന പ്രതീക്ഷയിലിരിക്കെയാണ് കോവിഡ് പ്രതിസന്ധി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.