ച​രി​ത്രം കു​റി​ച്ചു സ​ർ​ജ​റി റോ​ബോ​ട്ടു​ക​ൾ

കു​വൈ​ത്ത് സി​റ്റി: നാ​ല് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി സ​ർ​ജ​റി റോ​ബോ​ട്ടു​ക​ൾ രാ​ജ്യ​ത്ത് പു​തി​യ ച​രി​ത്രം കു​റി​ച്ചു. ലോ​ക​ത്ത് ത​ന്നെ ആ​ദ്യ​മാ​യാ​ണ്‌ ഇ​ത്ത​ര​ത്തി​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തെ​ന്ന് ആ​രോ​ഗ്യം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജാ​ബി​ർ ഹോ​സ്പി​റ്റ​ലി​ലെ കാ​ർ​ഡി​യാ​ക് സ​ർ​ജ​റി യൂ​നി​റ്റി​ല്‍ ഡോ.​മു​ഹ​മ്മ​ദ് അ​ൽ ബ​ന്ന, ബെ​ൽ​ജി​യ​ത്തി​ൽ നി​ന്നു​ള്ള റോ​ബോ​ട്ടി​ക് സ​ർ​ജ​റി ക​ൺ​സ​ൽ​ട്ട​ന്‍റ് ഡോ.​ജോ​ൺ ലൂ​ക്ക് ജാ​ൻ​സ​ന്‍ എ​ന്നി​വ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് ഈ ​അ​പൂ​ര്‍വ നേ​ട്ടം.

തു​റ​ന്ന ശ​സ്ത്ര​ക്രി​യ​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ കൃ​ത്യ​ത​യോ​ടെ സ​ര്‍ജ​റി കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ന്‍ റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ സാ​ധി​ക്കും. നേ​ര​ത്തെ ഡാ​വി​ഞ്ചി എ​ക്സ് ഐ ​എ​ന്ന സ​ർ​ജി​ക്ക​ൽ റോ​ബോ​ട്ടി​ന്റെ സ​ഹാ​യ​ത്തോ​ടെ​യും കു​വൈ​ത്തി​ല്‍ ശ​സ്ത്ര​ക്രി​യ​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Surgical robots creates new history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.