കുവൈത്ത് സിറ്റി: രാജ്യത്ത് താമസ നിയമലംഘകരെ പിടികൂടുന്നതിനുള്ള പരിശോധന തുടരുന്നു. പൊതുമാപ്പ് അവസാനിച്ചതിന് പിറകെ ആരംഭിച്ച പരിശോധനയിൽ ഇതിനകം ആയിരത്തിലേറെ പേർ പിടിയിലായി. മുഴുവൻ നിയമലംഘകരെയും പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനായി രാജ്യത്തുടനീളം പരിശോധനകൾ നടന്നുവരികയാണ്.
ജഹ്റ ഗവർണറേറ്റിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നിരവധി പേർ അറസ്റ്റിലായി. പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് സെക്ടർ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഹമദ് അൽ തവാല, അസി. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഹുസൈൻ ദഷ്തി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. അബ്ദാലി, വഫ്ര ഫാമുകളിൽ നൂറിലേറെ പേർ പിടിയിലായി.
പിടികൂടിയവരെ നിയമനടപടികൾക്ക് ശേഷം നാടുകടത്തും. പരിശോധനക്കിടെ മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവയുമായും ചിലർ പിടിയിലായി. താമസ നിയമലംഘകരെ കണ്ടെത്താനായി രാജ്യത്തുടനീളം പരിശേധന തുടരുകയാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി. നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെ നടപടിയെടുക്കും. സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിയമലംഘകരെ കുറിച്ച് എമർജൻസി ഫോൺ നമ്പറിൽ (112) റിപ്പോർട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.