കുവൈത്ത് സിറ്റി: അഫ്ഗാനിസ്താനിൽനിന്ന് അമേരിക്കക്കാരെയും പുറത്തുപോകാൻ ആഗ്രഹിക്കുന്ന അഫ്ഗാനിസ്താൻ പൗരന്മാരെയും രക്ഷിക്കാനുള്ള ദൗത്യത്തിൽ കുവൈത്തിെൻറ സഹായത്തിന് നന്ദി അറിയിച്ച് അമേരിക്ക. കുവൈത്തിലെ അമേരിക്കൻ അംബാസഡർ അലീന എൽ റോമനോവ്സ്കി നന്ദി പ്രകടിപ്പിച്ചത്.
കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളെ ഇടത്താവളമാക്കിയാണ് അഫ്ഗാനിൽനിന്ന് ആളുകൾ അമേരിക്കയിലേക്ക് പോകുന്നത്. 5000ത്തോളം പേരെ ഒരാഴ്ചക്കകം കുവൈത്ത് ട്രാൻസിറ്റ് കേന്ദ്രമാക്കി അമേരിക്കയിലെത്തിക്കും. കഴിഞ്ഞ ദിവസം 850 പേർ അഞ്ച് വിമാനങ്ങളിലായി കുവൈത്തിലെത്തി ഒരു ദിവസം തങ്ങി അമേരിക്കയിലേക്ക് പോയിരുന്നു. കാബൂളിലെ അമേരിക്കൻ എംബസിയിലെ 400 നേപ്പാളി ഗാർഡുകളെ കുവൈത്ത് ചാർേട്ടഡ് വിമാനത്തിൽ നേപ്പാളിൽ എത്തിച്ചിരുന്നു. എക്കാലവും അമേരിക്കയുടെ ഉറ്റ സുഹൃത്താണ് കുവൈത്ത് എന്ന് അലീന എൽ റോമനോവ്സ്കി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.