കുവൈത്ത് സിറ്റി: നാട്ടിലെ വിമാനത്താവളത്തിനകത്തെ ആർ.ടി.പി.സി.ആർ പരിശോധന ഫലം ശാസ്ത്രീയമാണോ എന്ന് പരിശോധിക്കണമെന്ന് ഐ.എം.സി.സി കുവൈത്ത് ആവശ്യപ്പെട്ടു. കേരളത്തിലെ അംഗീകൃത ലാബിൽനിന്ന് 48 മണിക്കൂറിനുള്ളിൽ എടുക്കുന്ന കോവിഡ് പരിശോധന അംഗീകരിക്കാതെ ടിക്കറ്റിന് ഭീമമായ പണം മുടക്കി യാത്ര ചെയ്യാനെത്തുന്ന യാത്രക്കാരെ വീണ്ടും പരിശോധന നടത്തുകയും അവിശ്വസനീയമായ രീതിയിൽ പോസിറ്റിവ് ഫലം വരുകയും ചെയ്യുന്നു. യാത്ര മുടങ്ങി വലിയ സാമ്പത്തിക നഷ്ടം സംഭവിച്ച് ആയിരക്കണക്കിന് പ്രവാസികൾ ദുരിതമനുഭവിക്കുകയാണ്. ഇത് ശാസ്ത്രീയമല്ല എന്നു മാത്രമല്ല ലോകാരോഗ്യ സംഘടന പോലും നിർദേശിക്കാത്ത രീതിയാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്.
വിവിധ രാജ്യക്കാർ കയറിവരുന്ന വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കുന്നത് മനസ്സിലാക്കുന്നു. എന്നാൽ, ഇത് ദുരുപയോഗം ചെയ്ത് യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്. രാജ്യങ്ങളുമായി നയതന്ത്ര ഇടപെടലുകൾ നടത്തി വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ അധികൃതർ ശ്രമിക്കണമെന്നും ഐ.എം.സി.സി കുവൈത്ത് വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.