കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ഡെൽറ്റ വകഭേദം വ്യാപിക്കുന്നതായി സംശയം. കൊറോണ വൈറസിെൻറ ജനിതക മാറ്റം സംഭവിച്ച രൂപങ്ങളും അസ്ഥിര കാലാവസ്ഥയും കോവിഡ് കേസുകൾ വർധിക്കാൻ കാരണമാകുന്നതായി കരുതുന്നുണ്ടെന്ന് കൊറോണ സുപ്രീം കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല പറഞ്ഞു.
1വളരെ വേഗത്തിലാണ് കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടും പ്രതിരോധ കുത്തിവെപ്പിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടും പ്രതിദിന കേസുകൾ ഉയർന്നുതന്നെ നിൽക്കുന്നതാണ് ആശങ്കക്ക് അടിസ്ഥാനം. കൊറോണ വൈറസിെൻറ ജനിതക മാറ്റം സംഭവിച്ച ഇന്ത്യൻ രൂപമാണ് ഡെൽറ്റ വകഭേദം എന്ന് അറിയപ്പെടുന്നത്. ഇതിന് സാധാരണ വൈറസിനേക്കാൾ 60 ശതമാനം അധികം വ്യാപന ശേഷിയുണ്ട്. ലോകാരോഗ്യ സംഘടനയും കഴിഞ്ഞ ദിവസം ഡെൽറ്റ വകഭേദം സംബന്ധിച്ച് മുന്നറിയിപ്പ് നൽകി.
ഡെൽറ്റ വകഭേദം വിവിധ രാജ്യങ്ങളിൽ വീശിയടിക്കാൻ സാധ്യതയുണ്ടെന്നും കുത്തിവെപ്പ് പുരോഗമിക്കാത്ത രാജ്യങ്ങളിൽ ദുരിതം വിതക്കുമെന്നുമാണ് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയെസുസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത്. ഡെൽറ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
60ലേറെ രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം എത്തിയിട്ടുണ്ട്.ഇന്ത്യയിൽനിന്ന് വിമാനങ്ങൾ നിർത്തിവെച്ചതിനാൽ മറ്റേതെങ്കിലും രാജ്യത്തുനിന്നാണ് കുവൈത്തിൽ ഇത് എത്തിപ്പെട്ടത് എന്ന് ഉറപ്പാണ്. ഡെൽറ്റ വകഭേദം കുവൈത്തിൽ കണ്ടെത്തിയ ഉടൻ ആരോഗ്യ മന്ത്രാലയം ജാഗ്രതയും പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്.
പ്രത്യേക സാേങ്കതിക സംഘത്തിെൻറ സഹായത്തോടെ ജനറ്റിങ് പ്ലാനിങ് ഉൾപ്പെടെ നടത്തിവരുന്നുണ്ട്.ജനങ്ങൾ സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, കെട്ടിടങ്ങളുടെ അകത്ത് വായുസഞ്ചാരം ഉറപ്പാക്കൽ, കൈ കഴുകൽ, നിരീക്ഷണം, പരിശോധന, രോഗബാധിതരെ നേരത്തെ കണ്ടെത്തൽ, കൃത്യമായ ചികിത്സ, െഎസൊലേഷൻ തുടങ്ങിയവ പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.