കുവൈത്ത് സിറ്റി: അധ്യാപകരുടെ മികവ് വർധിപ്പിക്കുന്നതിനായി കുവൈത്തും സൗദി അറേബ്യയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി സബാഹ് അൽ അഹമ്മദ് സെന്റർ ഫോർ ഗിഫ്റ്റ്നെസ് ആൻഡ് ക്രിയേറ്റിവിറ്റിയും സൗദിയുടെ എ.എ.എൻ.എ.ബി ഫോറവും കുവൈത്തിലെ അധ്യാപകർക്കായി പ്രഫഷനൽ ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിക്കുന്നതിനുള്ള കരാറിൽ ഒപ്പുെവച്ചു. ഹാർവാർഡ് യൂനിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് എജുക്കേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. പരിപാടിയിൽ അറബിക് പരിശീലന കോഴ്സുകൾ നൽകുമെന്ന് സെന്റർ ഡയറക്ടർ ജനറൽ നെദ അൽ ദിഹാനി അറിയിച്ചു. ഹാർവാർഡിന്റെ പ്രഫഷനൽ വിദ്യാഭ്യാസ വകുപ്പ് ലോകമെമ്പാടുമുള്ള 16,000 വിദ്യാഭ്യാസ വിദഗ്ധരെ സേവിക്കുന്നുണ്ട്.
കുവൈത്തിലെ അധ്യാപകരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണ് എ.എ.എൻ.എ.ബിമായുള്ള സഹകരണം. മികച്ചതും ആധുനിക രീതിയിലുള്ളതും നിലവാരമുള്ളതുമായ പരിശീലനം വിദ്യാർഥികളിലും നല്ല സ്വാധീനം ചെലുത്തുമെന്ന് അൽ ദിഹാനി പറഞ്ഞു. കരാറിൽ രണ്ടു പരിപാടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് എ.എ.എൻ.എ.ബി സി.ഇ.ഒ ഡോ. മുനീറ ജംജൂം പറഞ്ഞു. ഒന്ന് ‘ഫ്ലക്സിബിൽ തോട്ട്’ എന്നതും രണ്ടാമത്തേത് ‘ലെവൽ ഓഫ് എയ്ഡ്’ എന്നതുമാണ്.100 അധ്യാപകരെ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പ്രോഗ്രാമുകളിൽ ചേരുന്നതിനുള്ള മാർഗനിർദേശങ്ങൾ പിന്നീട് അറിയിക്കും. പ്രോഗ്രാമുകൾക്കുശേഷം കോഴ്സുകളുടെ ഫലവും അധ്യാപകരുടെ കഴിവുകളിൽ അവ ചെലുത്തുന്ന സ്വാധീനവും പഠിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.