കുവൈത്ത് സിറ്റി: അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകൾക്കും പൊതുപരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി 28 വരെയാണ് വിലക്കിന് പ്രാബല്യം. ആരോഗ്യ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ തീരുമാനത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രിസഭ വ്യക്തമാക്കി. കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്നാണ് നടപടി ശക്തമാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. പ്രതിദിന കേസ് ആയിരത്തിന് അടുത്തെത്തിയത് ഗൗരവമായാണ് അധികൃതർ കാണുന്നത്. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് നേരത്തെ പൊതുപരിപാടികൾക്ക് അനുമതി നൽകിയതും തുറന്ന സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാൻ അനുമതി നൽകിയതും.
തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉത്തരവുമൂലം നിർബന്ധമാക്കിയില്ലെങ്കിലും ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിക്കുന്നു. രണ്ടാഴ്ചക്കിടെ കോവിഡ് കേസുകളിൽ വൻ കുതിപ്പുണ്ടായി. പ്രതിദിന കേസുകൾ 30ൽ താഴെ ആയിരുന്നത് ആയിരത്തിനടുത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.