കുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യകാല ടെൻറുകൾക്കുള്ള അനുമതി 30-45 ദിവസമായി ചുരുക്കാൻ നീക്കം. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ഉപമേധാവി എൻജി. മുഹമ്മദ് അൽ ഇൻസിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം, ടെൻറ് സീസൺ തീരെ ഇല്ലാതാക്കാൻ ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നവംബർ 15 മുതൽ ഏപ്രിൽ 15വരെ അഞ്ചു മാസം തണുപ്പ് ആസ്വദിക്കാൻ മരുപ്രദേശങ്ങളിൽ ടെൻറുകൾ പണിയാൻ അനുമതിയുണ്ട്.
ആദ്യകാലത്ത് വിദ്യാലയങ്ങളുടെ അവധിക്കനുസരിച്ച് 15 ദിവസമായിരുന്നു ടെൻറ് കാലം. അന്ന് ജനവാസ മേഖലയിൽ വീടുകൾക്ക് അനുബന്ധിച്ചായിരുന്നു ടെൻറുകൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് ജനസംഖ്യ കൂടിയപ്പോൾ ടെൻറുകൾ മരുപ്രദേശങ്ങളിലേക്ക് നീങ്ങുി. സീസൺ അഞ്ചുമാസമായി നിശ്ചയിച്ചു. ഇത് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന കണ്ടെത്തലാണ് അധികൃതർക്കുള്ളത്. ടെൻറുമേഖല കാലക്രമേണ കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാമെന്ന വിലയിരുത്തലുമുണ്ട്. ഇതുസംബന്ധിച്ച കരട് നിർദേശം ഉടൻ തയാറാക്കും. ടെൻറുകാലം ചുരുക്കുന്നത് അടുത്ത സീസൺ മുതൽ പ്രാബല്യത്തിലാക്കാൻ സാധ്യതയുള്ളതായും മുഹമ്മദ് അൽ ഇൻസി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.