കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി സംഘടനയായ ടെക്സസ് കുവൈത്ത് പൊതുയോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അനിരുദ്ധൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ജിയാഷ് അബ്ദുൽ കരീം (പ്രസി), ബിജു സ്റ്റീഫൻ (ജന. സെക്രട്ടറി), കനകരാജ് (ട്രഷ) എന്നിവരെയും 26 പ്രവർത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾ അഡ്വൈസറി ചീഫ് ജയകുമാർ നിയന്ത്രിച്ചു.
കുവൈത്തിലുള്ള തിരുവനന്തപുരം നിവാസികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് പുരോഗമനത്തിനും അഭിവൃദ്ധിക്കും ഉന്നമനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് കൂട്ടായ്മ നടപ്പാക്കിവരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.