കുവൈത്ത് സിറ്റി: സാമൂഹിക, സാംസ്കാരിക കൂട്ടായ്മയായ തനിമ ഇഫ്താർ വിരുന്നായ ‘സൗഹൃദത്തനിമ’ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ചു. കുവൈത്ത് ട്രാൻസ്പ്ലാന്റ് സൊസൈറ്റി പ്രസിഡന്റും ഓർഗൻ പ്രോക്രൂട്ട്മെന്റ് തലവനുമായ ഡോ. മുസ്തഫ അൽ മോസാവി മുഖ്യാതിഥി ആയിരുന്നു. സൗഹൃദത്തനിമ കൺവീനർ ഹബീബുള്ള മുറ്റീച്ചൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഡോമിനിക് ആന്റണി സ്വാഗതം ആശംസിച്ചു. തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം ആമുഖ പ്രസംഗം നടത്തി. ഡോ.മുസ്തഫ അൽമോസാവി ഉദ്ഘാടനം ചെയ്തു. കാരുണ്യത്തനിമയുടെ ഉദ്ഘാടനവും നിർവഹിച്ചു. കുവൈത്തിൽ നിന്നും ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന എയ്ഞ്ചലിൻ ഷാ ജേക്കബ്, നെവിൻ ജോൺ അലക്സ്, ബ്രയാനാ തെരേസ തോമസ് എന്നിവർക്കുള്ള പുരസ്കാരങ്ങളും കൈമാറി. ഫാ.ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, കെ.ആർ.അജി, ഫൈസൽ മഞ്ചേരി എന്നിവർ ഇഫ്താർ സന്ദേശം നൽകി. ബി.ഇ.സജ എക്സേഞ്ച് സി.ഇ.ഒ മാത്യു വർഗീസ്, മെട്രോ മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ ഹംസ പയ്യന്നൂർ, ഗൾഫ് അഡ്വാൻസ് ട്രേഡിങ് കമ്പനി സി.ഇ.ഒ കെ.എസ്. വർഗീസ് എന്നിവർ ആശംസ അറിയിച്ചു. സൗഹൃദത്തനിമ ജോയന്റ് കൺവീനർ ടി. കെ. ഷംസുദ്ദീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.