കുവൈത്ത് സിറ്റി: നോമ്പുതുറക്ക് അൽപം മുമ്പുള്ള സമയങ്ങളിൽ ബൈക്കുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡെലിവറി ബോയ്സിെൻറ മരണപ്പാച്ചിൽ. കർഫ്യൂവിന് മുമ്പ് ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്ന വലിയ വാഹനങ്ങൾക്കിടയിലൂടെ ഉൗളിയിട്ട് പോകുന്ന ബൈക്കുകൾ അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. അത്തരം ചില അപകടങ്ങൾ ഇൗ റമദാനിലും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഒരേ സമയത്ത് കൂടുതൽ ആളുകൾക്ക് ഭക്ഷണം എത്തിച്ചുനൽകേണ്ടതുള്ളത് കൊണ്ടാണ് ഇവർ അമിത വേഗത്തിൽ വാഹനമോടിക്കുന്നത്. നോമ്പുതുറ സമയം അല്ലാത്തപ്പോഴും തിരക്കുള്ള റോഡുകളിലും ചിലർ അമിത വേഗത്തിൽ വാഹനങ്ങൾക്കിടയിലൂടെ ചീറിപ്പായുന്നത് കാണാം.
ഡെലിവറി ബോയ്സ് അപകടത്തിൽപെട്ടത് സംബന്ധിച്ച കൃത്യമായ സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമല്ല. അതേസമയം, ബൈക്ക് അപകടങ്ങൾ പത്തുവർഷത്തിനിടെ കുത്തനെ ഉയർന്നിട്ടുണ്ട്. ബൈക്കപകടം മുൻകാലത്തെ അപേക്ഷിച്ച് കൂടുതൽ തന്നെയെന്ന് ആശുപത്രി അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. ചൂടോടെ ഭക്ഷണം വീട്ടിലും ഒാഫിസിലും എത്തിച്ചുനൽകുന്ന റസ്റ്റാറൻറുകളുടെ ശൃംഖല അടുത്തിടെ ഉണ്ടായിട്ടുണ്ട്. വെബ്സൈറ്റ് വഴിയും മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴിയും ഒാർഡർ ചെയ്യാം. പൊതുവേ ഡെലിവറി ജീവനക്കാരുടെ ശമ്പളം ആകർഷകമല്ല.
നല്ല സർവിസിന് ഉപഭോക്താക്കൾ നൽകുന്ന കമീഷനാണ് ആശ്വാസം. ഭക്ഷണം ചൂടോടെ ഏറ്റവും വേഗത്തിൽ എത്തിക്കുന്നത് ഉപഭോക്താക്കളുടെ തൃപ്തി വർധിപ്പിക്കും. തൃപ്തരല്ലാത്ത ഉപഭോക്താക്കൾ ആപ്ലിക്കേഷനിൽ റേറ്റിങ് താഴ്ത്തും. മുഴുസമയ ഡെലിവറി ജീവനക്കാർക്ക് സ്ഥാപനങ്ങൾ ഇൻഷുറൻസ് ഉറപ്പുവരുത്താറുണ്ട്. പാർട്ട്ടൈം ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയുമില്ല. സാധനം എത്തിക്കാൻ അൽപം വൈകിയാൽ ജോലി തന്നെ നഷ്ടപ്പെടുമെന്നുമാണ് ഡെലിവറി ജീവനക്കാർ പറയുന്നത്. ഉപഭോക്താക്കൾ ബ്ലോക്ക് നമ്പറും സ്ട്രീറ്റ് നമ്പറും തെറ്റിച്ച് പറഞ്ഞ് പലപ്പോഴും സമയം പാഴാവാറുണ്ട്. ഇതും ഒാട്ടപ്പാച്ചിലിന് കാരണമാകുന്നു.
പ്രധാന റോഡുകളിൽ ഡെലിവറി ബൈക്കുകൾ വിലക്കാൻ നീക്കം
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ ആലോചനയുള്ളതായി റിപ്പോർട്ട്. ഗതാഗത വകുപ്പ് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം സൂചിപ്പിച്ചത്.
റോഡപകടങ്ങൾ വർധിക്കുന്നതാണ് ഇത്തരമൊരു നടപടിക്ക് അധികൃതരെ പ്രേരിപ്പിക്കുന്നത്. ഡെലിവറി മോട്ടോർ ബൈക്ക് ഒാടിക്കുന്നവർ റോഡുകളിൽ സുരക്ഷയും നിയമങ്ങളും പാലിക്കുന്നില്ലെന്ന് ആരോപണമുണ്ട്.
ട്രാക്ക് തെറ്റിക്കുന്നതും അമിത വേഗത്തിൽ പായുന്നതും അപകടത്തിന് കാരണമാകുന്നു.
കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങൾ കാരണം ഡെലിവറി സർവിസുകൾ വർധിച്ചിട്ടുണ്ട്. ബൈക്കുകൾ ഉപയോഗിച്ചാണ് ഭൂരിഭാഗം ഹോം ഡെലിവറി സേവനങ്ങളും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.