കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ സഹകരണം, തൊഴിലാളികളുടെ നിയമപരമായ കുടിയേറ്റം, ഇന്ത്യൻ കമ്യൂണിറ്റിയെ ബാധിക്കുന്ന കോൺസുലാർ പ്രശ്നങ്ങൾ സുഗമമാക്കൽ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഫർവാനിയ ഗവർണറേറ്റ് ഗവർണർ ശൈഖ് മിശ്അൽ ജാബിർ അബ്ദുല്ല ജാബിർ അസ്സബാഹിനെയും ഡോ. ആദർശ് സ്വൈക സന്ദർശിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് അംബാസഡർ അദ്ദേഹത്തെ ധരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.