കരസേനാ മേധാവി ലഫ്റ്റന്‍റ് ജനറൽ ബന്ദർ അൽ മുസൈൻ സൈനിക താവളം സന്ദർശിക്കുന്നു

സൈന്യം രാജ്യത്തിന്റെ പ്രതിരോധ കവചം -കരസേനാ മേധാവി

കുവൈത്ത് സിറ്റി: രാജ്യത്ത് സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതും ആന്തരികവും ബാഹ്യവുമായ വെല്ലുവിളികൾക്കെതിരായ പ്രതിരോധകവചവുമാണ് സൈന്യമെന്ന് കരസേനാ മേധാവി ലഫ്റ്റനന്‍റ് ജനറൽ ബന്ദർ അൽ മുസൈൻ.

15-ാം കവചിത ബ്രിഗേഡിന്‍റെയും,94-ാം യന്ത്രവൽകൃത ബ്രിഗേഡിന്‍റെയും പരിശോധനാ വേളയിലാണ് അദ്ദേഹത്തിന്റെ പ്രസതാവന.പരിശീലനങ്ങളുടെയും വ്യായാമങ്ങളുടെയും രീതികളും പദ്ധതികളും ഓഫിസർമാരുടെയും സൈനികരുടെയും കഴിവുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വികസന സംരംഭങ്ങളും അദ്ദേഹം വിലയിരുത്തി.

രണ്ട് ബ്രിഗേഡുകളിലെയും അംഗങ്ങളുടെ ഉയർന്ന തലത്തിലുള്ള കഴിവിനെ ലെഫ്റ്റനന്‍റ് ജനറൽ അഭിനന്ദിച്ചു. സായുധ സേനയുടെ പരമോന്നത കമാൻഡറായ അമീറിനോടും കിരീടാവകാശിയോടും വിശ്വസ്തത പുലർത്താനും ഉണർത്തി.

Tags:    
News Summary - The Army is the defense arm of the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.