കുവൈത്ത് സിറ്റി: കുവൈത്തിൽ മത്സ്യമാർക്കറ്റിൽ ലേലം പുനരാരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകി. ആഗസ്റ്റ് എട്ട് ഞായറാഴ്ച മുതൽ ലേലം പുനരാരംഭിക്കും. വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമെ ലേലത്തിൽ പെങ്കടുക്കാൻ അനുമതിയുണ്ടാകൂ. കോവിഡ് വ്യാപനത്തെത്തുടർന്നാണ് തിരക്ക് ഒഴിവാക്കാനായി മത്സ്യലേലം നിർത്തിവെച്ചത്.
ലേലത്തിൽ പെങ്കടുക്കുന്നവർ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിർത്തിവെച്ച മത്സ്യലേലം പുനരാരംഭിക്കാനുള്ള തീരുമാനത്തെ മത്സ്യ വ്യാപാരികൾ സ്വാഗതം ചെയ്തു.
കുവൈത്തിൽ ട്രോളിങ് നിരോധം പിൻവലിക്കുകയും ആവോലി, മാലാൻ ചെമ്മീൻ തുടങ്ങിയ മത്സ്യ ഇനങ്ങൾ കൂടുതലായി വിൽപനക്ക് എത്തുകയും ചെയ്യുന്ന സമയത്ത് ലേലം പുനരാരംഭിക്കുന്നത് വിപണിക്ക് ഉണർവേകും എന്നാണ് മത്സ്യ വ്യാപാരികളുടെ അഭിപ്രായം.
കോവിഡ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായ കുറവ് കണക്കിലെടുത്താണ് ആരോഗ്യമന്ത്രാലയം ലേല നടപടികൾക്ക് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.