ജാ​വേ​ദ്​ ബി​ൻ ഹ​മീ​ദ്​ 

ജാ​വേ​ദ് ബി​ൻ ഹ​മീ​ദി​ന്​ 'ലൈ​ഫ്​ സേ​വ​ർ' അ​വാ​ർ​ഡ്​ ന​ൽ​കും

കു​വൈ​ത്ത്​ സി​റ്റി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്, കോ​വി​ഡ് കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ജാ​വേ​ദ് ബി​ൻ ഹ​മീ​ദി​ന് ലൈ​ഫ് സേ​വ​ർ അ​വാ​ർ​ഡ് ന​ൽ​കും. അ​മീ​രി ആ​ശു​പ​ത്രി ഡ​യാ​ലി​സി​സ് യൂ​നി​റ്റി​ൽ ജോ​ലി​ചെ​യ്യു​ന്ന ജാ​വേ​ദ് കോ​വി​ഡ് കാ​ല​ത്ത് ശ്ര​ദ്ധേ​യ​മാ​യ സേ​വ​ന​മാ​ണ്​ ചെ​യ്​​ത​ത്.

രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നും വാ​ർ​ഡി​ലും ഐ.​സി.​യു​വി​ലു​മു​ള്ള രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​നും രോ​ഗ​വി​വ​ര​ങ്ങ​ൾ കു​ടും​ബ​ങ്ങ​ൾ​ക്കും മ​റ്റു ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും എ​ത്തി​ച്ചു​കൊ​ടു​ക്കാ​നും മ​രി​ച്ച​വ​രു​ടെ പേ​പ്പ​ർ വ​ർ​ക്കു​ക​ൾ ചെ​യ്തു​കൊ​ടു​ക്കാ​നും മ​രു​ന്നി​നും മ​റ്റും ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കാ​നും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പു​ര​സ്​​കാ​രം ന​ൽ​കു​ന്ന​ത്.

സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യ ജാ​വേ​ദ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​റ്റ്യാ​ടി സ്വ​ദേ​ശി​യാ​ണ്.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഹ​മീ​ദ് കേ​ളോ​ത്ത് ആ​ണ് പി​താ​വ്. മു​ൻ കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം ആ​യി​ഷ ഹ​മീ​ദ് ആ​ണ് മാ​താ​വ്. ഭാ​ര്യ: ഫി​നു ജാ​വേ​ദ്. മ​ക്ക​ൾ: യാ​റ മെ​ഹ​റി​ഷ്, ഫ​ർ​ഹാ​ൻ ബി​ൻ ജാ​വേ​ദ്.

Tags:    
News Summary - The award will be given for community service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.