കുവൈത്ത് സിറ്റി: സിവിൽ െഎഡി കാർഡുകൾ കിയോസ്കുകളിൽനിന്ന് ആളുകൾ കൊണ്ടുപോവാത്തതിനാൽ പുതിയത് നിക്ഷേപിക്കാൻ കഴിയാതെ സിവിൽ ഇൻഫർമേഷൻ അതോറിറ്റി. ഒരു ലക്ഷത്തോളം സിവിൽ െഎഡി കാർഡ് എല്ലാ നടപടികളും പൂർത്തിയായി കിയോസ്കുകളിലുണ്ട്. ലോക്ഡൗണിന് ശേഷം സർവിസ് പുനരാരംഭിച്ചപ്പോൾ കുവൈത്തികളുടെയും വിദേശികളുടെയും 8,58,000 കാർഡുകൾ സിവിൽ ഇൻഫർമേഷൻ അതോറിറ്റി തയാറാക്കി. ഇതിൽ 4,84,298 വിദേശികളുടേതാണ്. നടപടിക്രമങ്ങൾ പൂർത്തിയായ സ്വദേശികളും വിദേശികളും കാർഡ് കൈപ്പറ്റണമെന്ന് അതോറിറ്റിയിലെ പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ മേധാവി ജാസിം അൽ മിതീൻ ആവശ്യപ്പെട്ടു. പാസി ആസ്ഥാനത്തെ 45 വെൻഡിങ് മെഷീനുകൾ വഴിയാണ് വിതരണം.
തങ്ങളുടെ സിവിൽ െഎഡി കാർഡുകൾ വിതരണത്തിൽ സജ്ജമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തി മാത്രം പാസി ആസ്ഥാനത്ത് എത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. അതോറിറ്റിയുടെ വെബ്സൈറ്റിൽ സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യമുണ്ട്. 1889988 എന്ന നമ്പറിൽ വിളിച്ചാലും സ്റ്റാറ്റസ് അറിയാം. കാർഡ് തയാറായെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം അപ്പോയിൻറ്മെൻറ് എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അപ്പോയിൻറ്മെൻറ് എടുത്തവർക്ക് മാത്രമാണ് പ്രവേശനം. നേരിട്ടുള്ള സന്ദർശനം അനുവദിക്കില്ല.
സിവിൽ ഐഡി കാർഡുകൾ വീടുകളിൽ എത്തിച്ചുനൽകാനുള്ള പദ്ധതിക്ക് ഓഡിറ്റ് ബ്യൂറോ അംഗീകാരം നൽകിയെങ്കിലും തുടർ നടപടികളായില്ല. വിതരണത്തിന് തയാറായ സിവിൽ ഐ.ഡി കാർഡുകൾ ആവശ്യക്കാർക്ക് വീടുകളിലെത്തിച്ചു നൽകുന്ന സംവിധാനമാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനായി വിവിധ കമ്പനികളിൽനിന്ന് അപേക്ഷ ക്ഷണിക്കുകയും സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ അനുമതി തേടുകയും ചെയ്തിരുന്നു.
കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷെൻറ സേവനങ്ങൾ സംബന്ധിച്ച് വാട്സ്ആപിൽ അന്വേഷിക്കാം. സിവിൽ െഎഡി ഉൾപ്പെടെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ സേവനങ്ങൾ സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ 97361287 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.