കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ ഉപയോഗിക്കാത്ത അവധിക്ക് പകരം പണം ലഭിക്കും. ഇതുസംബന്ധിച്ച് ഖലീൽ അൽ സാലിഹ് എം.പി സമർപ്പിച്ച നിർദേശം മന്ത്രിസഭ അംഗീകരിച്ചു. അഞ്ച് വർഷത്തിൽ കുറയാത്ത സേവന കാലമുള്ളവർക്കാണ് ലീവ് സറണ്ടറിന് അർഹത ഉണ്ടാവുക.
തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗം നിർദേശം അംഗീകരിച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മസ്റം അറിയിച്ചു. ഒരു വർഷത്തിൽ നിശ്ചിത അവധി ഉപയോഗിക്കാത്തവർക്ക് ലീവ് സറണ്ടർ അപേക്ഷ നൽകി പണം വാങ്ങാം.
30 അവധിയെങ്കിലും ബാക്കിയുള്ളവർക്ക് മാത്രമേ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിയൂ. മന്ത്രിസഭ അംഗീകരിച്ച കരടുനിർദേശം അമീറിന്റെ അംഗീകാരത്തിനായി അയക്കും. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ സർക്കാർ ജീവനക്കാർക്ക് എടുക്കാത്ത അവധിക്കുപകരം ശമ്പളത്തിന് അനുസരിച്ചുള്ള തുക ലഭിക്കും. നാലുവർഷമായി വിവിധ കോണുകളിൽനിന്ന് ഉയരുന്ന ആവശ്യത്തോടാണ് ഇപ്പോൾ സർക്കാർ അനുകൂല സമീപനം സ്വീകരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.