കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് കുവൈത്ത് മന്ത്രിസഭ. രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെട്ടതായും പതിയെ സാധാരണ ജീവിതത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും സീഫ് പാലസിൽ ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി.
സമീപ ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടതുകൊണ്ട് ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തരുതെന്നും ജാഗ്രത കൈവെടിയാൻ ആയിട്ടില്ലെന്നും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു.
സ്കൂൾ തുറക്കുന്നതിനുള്ള ഒരുക്കം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് വിവരിച്ചു. പ്രതിരോധ കുത്തിവെപ്പ് നല്ല നിലയിൽ പുരോഗമിക്കുന്നതായി ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.