കുവൈത്ത് സിറ്റി: അലുമ്നി അസോസിയേഷൻ ഓഫ് എൻജിനീയറിങ് കോളജസ് ഇൻ കേരളയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ബാഡ്മിൻറൺ ലീഗ് സംഘടിപ്പിച്ചു. അഹ്മദി അൽ ശബാബ് സ്പോർട്സ് ക്ലബിൽ നടത്തിയ ടൂർണമെൻറ് അസോസിയേഷൻ പ്രസിഡൻറ് ഹനാൻ ഷാൻ ഉദ്ഘാടനം ചെയ്തു. ഗ്രീൻ, റെഡ്, ബ്ലൂ ഹൗസുകളായി തിരിച്ച് മെൻസ് ഡബ്ൾസ് അഡ്വാൻസ്, മെൻസ് ഡബ്ൾസ് ഇൻറർമീഡിയറ്റ്, വിമൻസ് ഡബ്ൾസ്, മിക്സഡ് ഡബ്ൾസ്, സബ്ജൂനിയർ സിംഗിൾസ് ഗേൾസ്, സബ്ജൂനിയർ സിംഗിൾസ് ബോയ്സ് വിഭാങ്ങളിൽ യഥാക്രമം സഞ്ജു, അശ്വിൻ ടീം, നിധിൻ, അരുൺ രാജ് ടീം, സിബി, സൈറ ടീം, നിർമല, സഞ്ജു ടീം, സൈറ കെനിൽ, സിദ്ധാർഥ് ശ്രീജിത്ത് എന്നിവർ വിജയികളായി.
സബ്ജൂനിയർ ബോയ്സ്, ഗേൾസ് വിജയികൾക്കായി നടത്തിയ പ്രദർശന മത്സരത്തിൽ സിദ്ധാർഥ് ശ്രീജിത്ത് വിജയിച്ചു. ലീഗിനോടനുബന്ധിച്ച് കുട്ടികൾക്കായി കളറിങ്, ഹോപ്സ്കോച്, കാരംസ് മത്സരങ്ങളും സംഘടിപ്പിച്ചു. കെവിൻ കുര്യാക്കോസ് നേതൃത്വം നൽകിയ ഗ്രീൻ ഹൗസ് ഒാവറോൾ ചാമ്പ്യൻഷിപ് നേടി. പൂജ മേനോൻ നയിച്ച ബ്ലൂ ഹൗസ് രണ്ടാമതും വിശാഖ് നയിച്ച റെഡ് ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന ചടങ്ങിൽ സ്പോർട്സ് സെക്രട്ടറി നിദാൽ റഫീഖ് സ്വാഗതവും ജനറൽ സെക്രട്ടറി ഷാനി ഷെരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.