കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ഷുഐബ സെൻട്രൽ യൂനിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ ശാന്തീഷിന്റെ കുടുംബത്തിന് മരണാന്തര സഹായം കൈമാറി. തൃശൂർ ചൂണ്ടലിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും കേരളാ കലാമണ്ഡലം നിവാഹക സമിതി അംഗവുമായ ടി.കെ.വാസുവിൽ നിന്നും ശാന്തീഷിന്റെ കുടുംബം സഹായധനം ഏറ്റുവാങ്ങിയതായി കല കുവൈത്ത് അറിയിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം രമേശ് ചുണ്ടൽ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.ബി. പ്രവീൺ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.പീതാംബരൻ, സി.ഡി.വാസുദേവൻ, സി.എ.ഗോപി, വാർഡ് മെമ്പർ ജിഷ്ണു, എ.കെ.കണ്ണൻ, പി.വി.മോഹനൻ, കെ.എ കുമാരൻ, പ്രവാസി സംഘം വില്ലേജ് സെക്രട്ടറി സുരേഷ്, കല കുവൈത്ത് പ്രവർത്തകരായ ഷമീർ, ദ്രുപക്, ജോസ് എന്നിവർ പങ്കെടുത്തതായും കല കുവൈത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.