ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്

ജ​ന​ങ്ങ​ളു​ടെ നി​ർ​ദേ​ശം സ്വീ​ക​രി​ക്കു​ന്നു

ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി നടത്തി

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി നടത്തി.

രാവിലെ 11 മുതൽ 12 വരെ എംബസി അങ്കണത്തിൽ നടന്ന പരിപാടിയിൽ അംബാസഡറുടെ നേതൃത്വത്തിൽ ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചു.

അടുത്ത ജനസമ്പർക്ക പരിപാടി മേയ് 25 ബുധനാഴ്ച രാവിലെ 11 മുതൽ കുവൈത്ത് സിറ്റിയിലെ ബി.എൽ.എസ് പാസ്പോർട്ട് ഔട്ട്സോഴ്സിങ് സെന്ററിൽ നടത്തുമെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.

ഇപ്പോൾ എംബസി എല്ലാ ആഴ്ചയിലും ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്.

ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ജനസമ്പർക്കം ഷെഡ്യൂൾ ചെയ്യുന്നത്. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.

Tags:    
News Summary - The Indian Embassy conducted a public relations program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.