കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ െഎഡി കാർഡ് വിതരണത്തിൽ മാസങ്ങളായി അനുഭവപ്പെട്ടിരുന്ന പ്രതിസന്ധിക്ക് പരിഹാരമാകുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ കുവൈത്തികൾക്കും വിദേശികൾക്കും സിവിൽ െഎഡി കാർഡ് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നു.
കാർഡ് വിതരണം സജീവമാക്കാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. കുവൈത്തികൾക്കും അഞ്ച് വയസ്സിൽ താഴെയുള്ളവർക്കും മുൻഗണന നൽകും.
അഞ്ച് വയസ്സിൽ താഴെയുള്ളവർക്ക് ഡിജിറ്റൽ സിവിൽ െഎഡി ഇല്ലാത്തതിനാലാണ് മുൻഗണന നൽകുന്നത്. അപേക്ഷിച്ചാൽ ഏതാനും ദിവസത്തിനകം കാർഡ് ലഭിക്കുന്ന ക്രമീകരണമാണ് അതോറിറ്റി ഒരുക്കുന്നത്.
ഇലക്ട്രോണിക് സിസ്റ്റം സോഫ്റ്റ്വെയറിലെ തകരാറുകൾ പരിഹരിച്ച് നവീകരിക്കാൻ ശ്രമിക്കുന്നു. തങ്ങളുടെ സിവിൽ െഎഡി കാർഡുകൾ വിതരണത്തിൽ സജ്ജമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അതോറിറ്റിയുടെ വെബ്സൈറ്റിൽ സൗകര്യമുണ്ട്.
1889988 എന്ന നമ്പറിൽ വിളിച്ചാലും സ്റ്റാറ്റസ് അറിയാം. വിതരണത്തിന് തയാറായ കാർഡുകൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചുനൽകുന്ന സംവിധാനവും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നടപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.