കുവൈത്ത് സിറ്റി: കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ‘ദി കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് എൽ.ഡി.എഫ് കുവൈത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസപരമായി ഇന്ത്യയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ വിഭാഗം ജനങ്ങളും സ്നേഹത്തോടെയും, സൗഹാർദത്തോടെയും ജീവിക്കുന്ന കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം തകർക്കാനാണ് ഈ സിനിമ പ്രദർശനത്തിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മത ധ്രുവീകരണം നടത്താനുള്ള നീക്കത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെട്ട് സിനിമ പ്രദർശനം തടയണമെന്നും എൽ.ഡി.എഫ് കുവൈത്ത് തെരഞ്ഞെടുപ്പ് ഭാരവാഹികളായ ജെ. സജി, പ്രവീൺ നന്തിലത്ത് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.