കുവൈത്ത് സിറ്റി: നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുന്നതിനു ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിെൻറ അനുമതി കാത്തിരിക്കുകയാണെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ.
ഈജിപ്തിൽ നിന്നുള്ള സർവിസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്ത് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗം ഡയറക്ടർ അബ്ദുല്ല ഫദ്ഗൂസ് അൽ റജ്ഹി ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽനിന്നുള്ള ഇന്ത്യയിൽനിന്ന് അടുത്ത ആഴ്ചയോടെ സർവിസുകൾ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിദിനം ഒമ്പതു വിമാനങ്ങളാണ് കുവൈത്തിനും ഇൗജിപ്തിനുമിടയിൽ സർവിസ് നടത്തുക. കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നീ കുവൈത്തി വിമാനക്കമ്പനികൾക്കു പുറമെ ഈജിപ്ത് വിമാനക്കമ്പനികളും സർവിസ് നടത്തും.
കുവൈത്ത് വിമാനത്താവളത്തില്‍ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്താനുള്ള മന്ത്രിസഭ തീരുമാനത്തിന് അനുസൃതമായി വിമാനക്കമ്പനികൾക്ക് സീറ്റുകളുടെ എണ്ണം നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
ആഴ്ചയിൽ 5528 സീറ്റുകളാണ് ഇന്ത്യ കുവൈത്ത് വ്യോമയാന വകുപ്പ് അനുവദിച്ചത്. ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികൾക്കും പകുതി ഇന്ത്യൻ വിമാന കമ്പനികൾക്കും ആണ്. ഇന്ത്യൻ കാരിയറുകൾക്കുള്ള സീറ്റ് വിഭജനം പൂർത്തിയാകാത്തതാണ് വ്യോമയാന മന്ത്രാലയത്തിെൻറ അനുമതി വൈകാൻ കാരണമെന്നാണ് സൂചന.
ഒരുവിമാനം മാത്രമാണ് ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് എത്തിയത്. വെൽഫെയർ കേരള കുവൈത്ത് ചാർട്ടർ ചെയ്ത് കൊച്ചിയിൽനിന്ന് വ്യാഴാഴ്ച എത്തിയതാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.