കുവൈത്ത് സിറ്റി: കുവൈത്തിലെ 36 തരം ജീവികൾ കുറഞ്ഞുവരുന്നതായി പരിസ്ഥിതി പബ്ലിക് അതോറിറ്റി. 11 തരം പക്ഷികൾ, 18 ഇനം മത്സ്യങ്ങൾ, ഏഴിനം സസ്തനികൾ എന്നിവയാണ് കുറഞ്ഞുവരുന്നത്. കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വംശനാശത്തിനു വരെ കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. നാച്വറൽ റിസർവുകൾ സ്ഥാപിച്ചും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ജീവികളെ സംരക്ഷിക്കാൻ പരിസ്ഥിതി അതോറിറ്റി പരമാവധി പരിശ്രമിക്കുന്നുണ്ട്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികൾക്ക് ആശ്വാസമാണ് നാച്വറൽ റിസർവുകൾ. ദേശാടനക്കിളികളുടെയും തദ്ദേശീയ പക്ഷികളുടെയും പ്രധാന ആവാസ കേന്ദ്രമാണിവ. ജഹ്റ, സബാഹ് അൽ അഹ്മദ് നാച്വറൽ റിസർവുകളിൽ അനുയോജ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിച്ചതോടെ മുള്ളന്‍ പന്നികള്‍ ഉൾപ്പെടെ ജീവികൾ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ജഹ്റ നാച്വറല്‍ റിസര്‍വ് ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കൺസര്‍വേഷന്‍ ഓഫ് േനചറിെൻറ (ഐ.യു.സി.എന്‍) ഗ്രീൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. നാച്വറൽ റിസർവിെൻറ വികസന പ്രവര്‍ത്തനങ്ങള്‍, മാനേജ്മെൻറിെൻറ പ്രവര്‍ത്തനങ്ങള്‍, റിസര്‍വില്‍നിന്നു ലഭിച്ച ഫലങ്ങള്‍ എന്നിവ പരിഗണിച്ചാണ് അംഗീകാരം. സബാഹ് അൽ അഹ്മദ് നാച്വറൽ റിസർവ് കൂടി ഗ്രീന്‍ ലിസ്റ്റില്‍ ഇടം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പുതിയൊരു നാച്വറൽ റിസർവ് കൂടി സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. രാജ്യത്തിെൻറ വടക്കൻ പ്രദേശങ്ങളിൽ അഞ്ച് സ്ഥലങ്ങളാണ് സംരക്ഷിത പരിസ്ഥിത പ്രദേശങ്ങളാക്കാൻ ആലോചിക്കുന്നത്. ഉമ്മു ഖദീർ, ഖബരി അൽ അവാസിം, ഇൗസ്റ്റ് ജഹ്റ, അൽ ലിയ, അൽ ശഖായ എന്നീ പ്രദേശങ്ങളാണ് പരിഗണനയിലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.