കുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും രാജകുടുംബാംഗങ്ങൾക്ക് പ്രത്യേക ഇളവില്ലെന്നും കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു. ദേശീയ സുരക്ഷാ വിഭാഗത്തിൽനിന്ന് ഫയലുകൾ ചോർന്നതുമായി ബന്ധപ്പെട്ട് കുറ്റവാളികൾ ശിക്ഷിക്കപ്പെടും. ജനങ്ങളുടെ സ്വാതന്ത്ര്യവും സ്വകാര്യതയും പ്രധാനമാണ്. ഫയൽ ചോർന്ന വിഷയം താൻ വ്യക്തിപരമായി ശ്രദ്ധിക്കുന്നുണ്ട്.
നമ്മുടെ സുരക്ഷാ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും അഭിമാനമാണ്. രാഷ്ട്രത്തിെൻറ ഭദ്രതയെ ബാധിക്കുന്നതാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട സംഭവങ്ങൾ. ഇത് അനുവദിക്കാനാവില്ല. ദേശീയ െഎക്യത്തിനും ഭദ്രതക്കും എതിരായ പ്രവർത്തനങ്ങളൊന്നും ഉണ്ടാവരുതെന്ന് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ കർശന നിർദേശമുണ്ട്. അത് പാലിക്കാൻ രാജ്യനിവാസികളായ ഒാരോരുത്തർക്കും ബാധ്യതയുണ്ടെന്ന് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കൂട്ടിച്ചേർത്തു. കുവൈത്തിൽ ദേശീയ സുരക്ഷാ മേധാവിയടക്കം ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന എട്ട് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.