കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പാകിസ്താനിൽനിന്ന് വീണ്ടും മെഡിക്കൽ സംഘത്തെ കൊണ്ടുവരും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം നാലു സംഘം ഇതിനകം എത്തിയിരുന്നു.
നേരത്തേ കുവൈത്തിലെത്തിയ പാകിസ്്താനി മെഡിക്കൽ സംഘത്തിന് കുവൈത്ത് ആരോഗ്യമന്ത്രാലയം സ്ഥിരംനിയമനം നൽകിയിരുന്നു. കോവിഡ് കാലത്ത് മികച്ച സേവനം നൽകിയതുകൊണ്ടാണ് ഇവരെ സ്ഥിരപ്പെടുത്തിയത്.
ഡോക്ടർമാരും നഴ്സുമാരും രാജിവെക്കുകയും കോവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിക്കുകയും ചെയ്യുന്നത് ആരോഗ്യ മന്ത്രാലയത്തിെൻറ സമ്മർദം വർധിപ്പിക്കുന്നുണ്ട്.
ഇൗ സാഹചര്യത്തിൽ മെഡിക്കൽ സംഘത്തെ കൊണ്ടുവരാൻ അനുവദിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിെൻറ അഭ്യർഥന മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.
ആരോഗ്യ മേഖലയിലെ സഹകരണത്തിന് കഴിഞ്ഞ വർഷം ജൂലൈ നാലിനാണ് ഇരുരാജ്യങ്ങളും കരാറിലെത്തിയത്. ഇന്ത്യ, ക്യൂബ എന്നിവിടങ്ങളിൽനിന്നുള്ള മെഡിക്കൽ സംഘവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുവൈത്തിലെത്തിയിരുന്നു.
കോവിഡ് പ്രതിരോധത്തിന് കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമായതിനാലാണ് വിദേശത്തുനിന്ന് പ്രത്യേകമായി എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.