കുവൈത്ത് സിറ്റി: കുവൈത്തിൽ തുടർച്ചയായ മൂന്നാമത്തെ തിങ്കളാഴ്ചയും പൊടിക്കാറ്റ് മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകീട്ടോടെ മണിക്കൂറിൽ 55 കി.മീ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കാഴ്ച പരിധി കുറയുന്ന തരത്തിൽ അന്തരീക്ഷത്തിൽ പൊടി വ്യാപിക്കുമെന്നും മെറ്റീരിയോളജി വകുപ്പ് അറിയിച്ചു. തിരമാലകൾ ആറടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് മറൈൻ ഫോർകാസ്റ്റിങ് വിഭാഗവും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു തിങ്കളാഴ്ചകളിലും ശക്തമായ പൊടികാരണം വ്യോമ ഗതാഗതവും തുറമുഖത്തിന്റെ പ്രവർത്തനവും ഉൾപ്പെടെ തടസ്സപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.