കുവൈത്ത് സിറ്റി: കുവൈത്ത് വാർത്തവിതരണ, സാംസ്കാരിക മന്ത്രി ഡോ. ഹമദ് റൂഹുദ്ദീൻ ദുബൈ എക്സ്പോയിലെ കുവൈത്ത് പവലിയൻ സന്ദർശിച്ചു. കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം. എക്സ്പോ പവലിയനിലും ദേശീയ ദിനപരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഈദും സംഘത്തിലുണ്ടായിരുന്നു. 5500 ചതുരശ്രമീറ്ററിൽ സജ്ജീകരിച്ച പവലിയൻ കുവൈത്തിന്റെ ഐക്കണുകളിലൊന്നായ വാട്ടർ ടവർ, ശൈഖ് ജാബിർ കൾച്ചറൽ സെൻറർ എന്നിവയുടെ മാതൃകയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്.
കുവൈത്തിന്റെ വികസന സ്വപ്നങ്ങളും പദ്ധതികളും ദൃശ്യങ്ങളായും വിവരണങ്ങളായും ഒരുക്കിയിട്ടുണ്ട്.
'പുതിയ കുവൈത്ത്, സുസ്ഥിരതക്ക് പുതിയ അവസരങ്ങൾ' എന്ന തലക്കെട്ടിലാണ് 24 മീറ്റർ ഉയരത്തിലുള്ള പവലിയൻ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.