കു​വൈ​ത്ത് സി​റ്റി: ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ര്യാ​ണ​ത്തി​ന് പി​റ​കെ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ നി​യ​മ​ത്തി​ന് അ​നു​സൃ​ത​മാ​യി രാ​ജ്യ​ത്തി​ന്റെ 17ാമ​ത്തെ ഭ​ര​ണാ​ധി​കാ​രി​യാ​യി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. മു​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന്റെ ആ​വ​ർ​ത്ത​ന​മാ​യ അ​മീ​റി​ന്റെ സ്ഥാ​ന​ത്തേ​ക്കു​ള്ള പ​തി​വ് പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ പ്ര​കാ​ര​മാ​ണ് ശൈ​ഖ് മി​ശ്അ​ൽ അ​മീ​റാ​യി ചു​മ​ത ഏ​ൽ​ക്കു​ന്ന​ത്. അ​സ്സ​ബാ​ഹ് കു​ടും​ബ​ത്താ​ൽ വ​ള​ർ​ത്ത​പ്പെ​ട്ട അ​സാ​ധാ​ര​ണ വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് ശൈ​ഖ് മി​ശ്അ​ൽ.

സ​മ​ർ​ഥ​രാ​യ മു​തി​ർ​ന്ന​വ​രി​ൽ നി​ന്നു നേ​തൃ​പാ​ട​വം ഉ​ൾ​കൊ​ണ്ട് പ്ര​യോ​ഗി​ക്കു​ന്ന​യാ​ൾ. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി കി​രീ​ടാ​വ​കാ​ശി എ​ന്ന നി​ല​യി​ൽ ശൈ​ഖ് മി​ശ്അ​ൽ അ​ന്ത​രി​ച്ച അ​മീ​റി​ന്റെ വി​ശ്വ​സ്ത പി​ന്തു​ണ​ക്കാ​ര​നാ​യി​രു​ന്നു. തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ൽ അ​മീ​റി​ന്റെ പ്ര​ധാ​ന പ​ങ്കാ​ളി​യാ​യി​രു​ന്നു. അ​മീ​ർ അ​സു​ഖ​ബാ​ധി​ത​നാ​യ​പ്പോ​ൾ രാ​ജ്യ​നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കു​ക​യും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​ലും സു​ര​ക്ഷ​യും സ​മൃ​ദ്ധി​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും ശൈ​ഖ് മി​ശ്അ​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ൾ, നാ​ഷ​നൽ ഗാ​ർ​ഡ് ത​ല​വ​ൻ, വി​വി​ധ ന​യ​ത​ന്ത്ര രാ​ഷ്ട്രീ​യ ദൗ​ത്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​വും നി​ർ​വ​ഹി​ച്ചു. കി​രീ​ടാ​വ​കാ​ശി​യാ​യി മൂ​ന്നു വ​ർ​ഷം പി​ന്നി​ട്ട​തി​ന് പി​റ​കെ​യാ​ണ് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത സ്ഥാ​ന​ത്തേ​ക്ക് ശൈ​ഖ് മി​ശ്അ​ൽ അ​ൽ എ​ത്തു​ന്ന​ത്.


മ​റ്റു നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ

കു​വൈ​ത്ത് എ​യ​ർ​ക്രാ​ഫ്റ്റ് എ​ൻ​ജി​നീ​യേ​ഴ്സ് ആ​ൻ​ഡ് പൈ​ല​റ്റ്സ് അ​സോ​സി​യേ​ഷ​ന്റെ (1973-2017) ഓ​ണ​റ​റി ചെ​യ​ർ​പേ​ഴ്സ​നാ​യി ശൈ​ഖ് മി​ശ്അ​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കു​വൈ​ത്ത് അ​മേ​ച്വ​ർ റേ​ഡി​യോ സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക​നും ഓ​ണ​റ​റി പ്ര​സി​ഡ​ന്റു​മാ​യും ക​ഴി​വു​തെ​ളി​യി​ച്ചു. ദി​വാ​ൻ ഓ​ഫ് പൊ​യ​റ്റ്സി​ന്റെ​യും ഓ​ണ​റ​റി പ്ര​സി​ഡ​ന്റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് കാ​ല​ത്തെ ക​രു​ത​ൽ

2020 ഒ​ക്ടോ​ബ​ർ എ​ട്ടി​നാ​ണ് കി​രീ​ടാ​വ​കാ​ശി​യാ​യി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​ധി​കാ​ര​മേ​റ്റ​ത്. കോ​വി​ഡ് ലോ​ക​ത്തെ പി​ടി​മു​റു​ക്കി​യ ഘ​ട്ടം കൂ​ടി​യാ​യി​രു​ന്നു അ​ത്. കോ​വി​ഡ് ഭീ​തി രാ​ജ്യ​ത്തെ പി​ടി​മു​റു​ക്കി​യ ഘ​ട്ട​ത്തി​ൽ ശൈ​ഖ് മി​ശ്അ​ൽ ത​ന്റെ കൂ​ടു​ത​ൽ ശ്ര​ദ്ധ പ്രാ​ദേ​ശി​ക കാ​ര്യ​ങ്ങ​ളി​ൽ നീ​ക്കി​വ​ച്ചു. ആ​ഭ്യ​ന്ത​ര ത​ല​ത്തി​ൽ മ​ഹാ​മാ​രി​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ദ്ദേ​ഹം തു​ട​ർ​ന്നു. പ്ര​ത്യേ​ക ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് വി​വി​ധ അ​ധി​കാ​രി​ക​ളെ​യും അ​സോ​സി​യേ​ഷ​നു​ക​ളെ​യും അ​ദ്ദേ​ഹം ഏ​കോ​പി​പ്പി​ച്ചു. പ​രാ​തി​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ക​യോ ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യോ ചെ​യ്യു​ന്ന സാ​ധാ​ര​ണ പൗ​ര​ന്മാ​രു​മാ​യി ശൈ​ഖ് മി​ശ്അ​ൽ പ​തി​വാ​യി കൂ​ടി​കാ​ഴ്ച​ക​ൾ ന​ട​ത്തി.

അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം

ഗ​ൾ​ഫ് ത​ല​ത്തി​ൽ ത​ന്റെ മു​ൻ​ഗാ​മി​ക​ളു​ടെ പാ​ത​യി​ൽ ത​ന്നെ​യാ​യി​രു​ന്നു ശൈ​ഖ് മി​ശ്അ​ൽ. സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ർ​ത്ത​ൽ, പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ൽ, അ​റ​ബ്-​ആ​ഗോ​ള വി​ഷ​യ​ങ്ങ​ളി​ലു​ള്ള സ​ഹ​ക​ര​ണം, രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത എ​ന്നി​വ​യി​ൽ ശൈ​ഖ് മി​ശ്അ​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​ചെ​ലു​ത്തി. അ​യ​ൽ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ട​ക്കി​ടെ ഉ​ണ്ടാ​കു​ന്ന വി​ള്ള​ലു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലും മു​ൻ​ഗാ​മി​ക​ളു​ടെ ചു​വ​ടു​ക​ൾ പി​ന്തു​ട​ർ​ന്നു. അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​തി​ലും ശൈ​ഖ് മി​ശ്അ​ൽ ശ്ര​ദ്ധ ​ന​ൽ​കിപ്പോ​ന്നു.

Tags:    
News Summary - The new Amir; A person who has proven leadership skills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.