കുവൈത്ത് സിറ്റി: രാജ്യത്ത് മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുന്നു.
സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2.42 ദശലക്ഷം വാഹനങ്ങളാണ് നിലവിൽ രാജ്യത്തെ റോഡുകളിലുള്ളത്. വർഷവും ഇവയുടെ എണ്ണം കൂടിവരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022ല്‍ രണ്ട് ലക്ഷത്തിലേറെ വാഹനങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതിലെ 80 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്.
രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് അപേക്ഷകളിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം ലൈസന്‍സുകളാണ് വിവിധ ഗവര്‍ണറേറ്റുകളിലായി വിതരണം ചെയ്തത്. ഇതിൽ 22,900 ലൈസന്‍സുകൾ ക്യാപിറ്റൽ ഗവർണറേറ്റില്‍ നിന്ന് മാത്രമായി വിതരണം ചെയ്തു.
രാജ്യത്ത് ഭൂരിപക്ഷവും യാത്രക്ക് സ്വന്തം വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. പൊതുഗതാഗത സംവിധാനം വിപുലീകരിക്കാത്തതാണ് സ്വകാര്യ വാഹനങ്ങളുടെ വര്‍ധനക്ക് വഴിയൊരുക്കുന്നത് എന്ന വിലയിരുത്തലുമുണ്ട്.
സ്വകാര്യ വാഹനങ്ങളുടെ വര്‍ധന ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന അനുസരിച്ച് റോഡുകളുടെ ശേഷി ഉയരാത്തതാണ് ഇതിന് മുഖ്യ കാരണമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതേസമയം, പ്രവാസികൾക്ക് ലൈസൻസ് നൽകുന്നതിലും പുതുക്കുന്നതിലും കർശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിതമാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികൾക്ക് ലൈസൻസ് ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.