കുവൈത്ത് സിറ്റി: കുവൈത്തിലെ വിശ്വകർമ സമുദായ സംഘടനയായ വിശ്വബ്രഹ്മം കുവൈത്തിന്റെ 2022-2023 പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജലീബ് അൽ ഷുവൈഖ് പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കെ.ടി. ബിജു അധ്യക്ഷത വഹിച്ചു.
സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന രാജേഷ്കുമാറിന് അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആദരാഞ്ജലി അർപ്പിച്ചു. വിശ്വകർമജർ നേരിടുന്ന പ്രശ്നങ്ങളും അവക്കുള്ള പരിഹാര മാർഗങ്ങളും നിയമസഭയിൽ അവതരിപ്പിച്ച റാന്നി
എം.എൽ.എ പ്രമോദ് നാരായണന് യോഗം ആശംസകൾ നേർന്നു. മുരളീധരൻ പോരേടം സംഘടനയുടെ പുരോഗമന പ്രവർത്തനങ്ങൾ വിവരിക്കുകയും രാജേഷ് അയിരൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.ആചാര്യ ആനന്ദരാജ് സംസാരിച്ചു. തെരഞ്ഞെടുപ്പിനു ഉപേദശക സമിതി അംഗം പ്രേംരാജ് നേതൃത്വം വഹിച്ചു. 2022 -2023 പ്രവർത്തന വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:
മുരളീധരൻ പോരേടം (രക്ഷാ.), കെ.ടി. ബിജു (പ്രസി.), ടി.കെ. രവീന്ദ്രൻ (വൈസ് പ്രസി.), രാജൻ കൈപ്പട്ടൂർ (ജന. സെക്ര.), രാജേഷ് അയിരൂർ (സെക്ര.), സുശാന്ത് സുകുമാരൻ (ട്രഷ.).
സുശാന്ത് സുകുമാരൻ സ്വാഗതവും ബിനോയ് രഘുവരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.