കുവൈത്ത് സിറ്റി: ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ ക്വാറൻറീൻ കാലാവധി ഏഴുദിവസമാക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. വിദേശത്തുനിന്ന് അടിയന്തരമായി എത്തിക്കുന്ന ആരോഗ്യ മന്ത്രാലയം ജീവനക്കാർ നിലവിലെ രണ്ടാഴ്ച പരിധിക്ക് പകരം ഇനി ഒരാഴ്ച ക്വാറൻറീനിൽ ഇരുന്ന ശേഷം ജോലിക്ക് കയറും. കോവിഡ് പ്രതിരോധത്തിനായി കൂടുതൽ ജീവനക്കാരെ ആവശ്യമുള്ളതിനാലാണ് വിമാന വിലക്കുള്ള രാജ്യങ്ങളിൽനിന്ന് ആരോഗ്യ മന്ത്രാലയ ജീവനക്കാരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരുന്നത്. ക്വാറൻറീൻ കാലയളവിൽ ഇവരും ശ്ലോനിക് മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ക്വാറൻറീൻ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ട്രാക്ക് ചെയ്യാൻ ഇതുവഴി കഴിയും.
ഇക്കാലയളവിൽ എന്തെങ്കിലും രോഗ ലക്ഷണമുണ്ടായാൽ ആരോഗ്യ മന്ത്രാലയത്തെ ആപ് ഉപയോഗിച്ചു തന്നെ ബന്ധപ്പെടാനും കഴിയും. കുവൈത്തിൽ എത്തുന്ന എല്ലാവർക്കും ക്വാറൻറീൻ കാലാവധി ഏഴ് ദിവസമാക്കണമെന്ന വ്യോമയാന വകുപ്പിെൻറ നിർദേശം ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിരുന്നില്ല. ആരോഗ്യമന്ത്രാലയം ഇതിൽ വിദഗ്ധോപദേശം തേടുകയും കോവിഡ് കേസുകൾ സമീപ ദിവസങ്ങളിൽ കൂടുതലുള്ള സാഹചര്യത്തിൽ തൽക്കാലം എതിർപ്പ് അറിയിക്കുകയുമായിരുന്നു. കുവൈത്തിലെയും സമീപ രാജ്യങ്ങളിലെയും കോവിഡിെൻറ തീവ്രതയും അപകടാവസ്ഥയും ഇതുമായി ബന്ധപ്പെട്ട് പഠനവിധേയമാക്കി. ഒരാഴ്ച ക്വാറൻറീനിൽ കഴിഞ്ഞ ശേഷം വീണ്ടും കോവിഡ് പരിശോധനക്ക് വിധേയമാക്കി നെഗറ്റിവ് ആണെങ്കിൽ നിർബന്ധിത ക്വാറൻറീൻ അവസാനിപ്പിക്കണമെന്ന നിർദേശമാണ് വ്യോമയാന വകുപ്പ് മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.