കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രാത്രിയോടെ ആരംഭിക്കുന്ന മഴ വെള്ളിയാഴ്ച പകൽ ഇടിമിന്നലോടുകൂടി ശക്തിപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ചയോടെ അന്തരീക്ഷ താപനില ഗണ്യമായി കുറയാനും കാഴ്ചപരിധി കുറക്കുന്നതരത്തിൽ മൂടൽമഞ്ഞ് വ്യാപിക്കാനും സാധ്യതയുണ്ട്. യാത്രക്കാർ ജാഗ്രത പാലിക്കമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച പുലർച്ചെയും കുവൈത്തിന്റെ പലഭാഗങ്ങളിലും ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു. മുൻഭാഗത്തെ വാഹനം കാണാൻ കഴിയാത്തവിധം മഞ്ഞുമൂടിയത് വാഹനങ്ങൾ ഇഴഞ്ഞുനീങ്ങാനും ഗതാഗതക്കുരുക്കിനും കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.