സ്റ്റോ​റു​ക​ളി​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്നു

അ​ഹ​മ്മ​ദി​യി​ലെ മൂ​ന്ന് വാ​ണി​ജ്യ സ്റ്റോ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി

കു​വൈ​ത്ത് സി​റ്റി: വാ​ണി​ജ്യ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ വാ​ണി​ജ്യ മ​ന്ത്രാ​ല​യം ന​ട​പ​ടി. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ മൂ​ന്ന് വാ​ണി​ജ്യ സ്റ്റോ​റു​ക​ളാ​ണ് അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി​യ​ത്. പ​രി​ശോ​ധ​ന കാ​മ്പ​യി​നി​നി​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സ്റ്റോ​റു​ക​ളി​ൽ മ​റ്റു ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ലു​ള്ള വ്യാ​ജ ബാ​ഗു​ക​ളും ഷൂ​ക​ളും വി​ൽ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഒ​രു വ​ർ​ക്ക് ഷോ​പ്പി​ൽ ഉ​പ​യോ​ഗി​ച്ച ട​യ​റു​ക​ൾ വി​ൽ​ക്കു​ന്ന​തും ക​ണ്ടെ​ത്തി. ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ മ​റ്റ് നി​ര​വ​ധി വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ​യും ചു​മ​ത്തി. വി​പ​ണി നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്തൃ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യം ന​ട​ത്തി​വ​രു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ ന​ട​ത്തി​യ​ത്.

Tags:    
News Summary - Three commercial stores in Ahmadi were closed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.