കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) സിറ്റി ഏരിയ വാർഷിക പൊതുയോഗം കാലിക്കറ്റ് റസ്റ്റാറന്റിൽ നടന്നു.
ഏരിയ കൺവീനർ ഹാഷിം ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോണി ജോൺ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാനവാസ് എം.എം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ, ട്രഷറർ ജാക്സൻ ജോസ്, വനിത വേദി ജനറൽ കൺവീനർ ഷെറിൻ ബിജു, മറ്റു ഭാരവാഹികളായ വിനോദ് ആറാട്ടുപുഴ, ജയേഷ് എങ്ങണ്ടിയൂർ, വിനീത് വിത്സൻ, നിതിൻ ഫ്രാൻസിസ്, പ്രീന സുദർശൻ, വിജി ജിജോ, നസീറ ഷാനവാസ് എന്നിവർ സംസാരിച്ചു. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പിന് ഇലക്ഷൻ കമീഷണർമാരായ ജോയ് തോലോത്ത്, പ്രസാദ് കെ.ആർ, ജിജോ പായമ്മൽ എന്നിവർ നേതൃത്വം നൽകി. പി.എച്ച്.ഷാനവാസ് സ്വാഗതവും ഷാനവാസ് എം.എം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: ജാക്സൺ ജോസ്(കൺ), ജിതീഷ് കെ.ജി(സെക്ര), പി.എച്ച്.ഷാനവാസ്(ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.