കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യോഗത്തിൽ ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകത എന്നും ഈ ജാതി മത ഭാഷ വർഗ വർണ വ്യത്യാസങ്ങൾക്കിടയിലും നാം ഒന്നാണെന്നും അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.
ജനറൽ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതം പറഞ്ഞു. ജോയ് ആലുക്കാസ് ജ്വല്ലറി പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത്, ട്രാസ്ക് വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ, വനിതവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, കളിക്കളം ജനറൽ കൺവീനർ മാനസ പോൾസൺ, ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ, മീഡിയ കൺവീനർ വിനീത് വിൽസൺ, സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് എങ്ങണ്ടിയൂർ, വനിതവേദി സെക്രട്ടറി പ്രീന സുദർശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഫർവാനിയ ഏരിയ കൺവീനർ പി.ഡി. ശശിക്കും സാൽമിയ ഏരിയ അംഗമായ മുകേഷിനും കുടുംബത്തിനും യാത്രയയപ്പും മെമന്റോയും കൈമാറി. അംഗങ്ങൾക്കായി ഫാൻസി ഡ്രസ്, ക്വിസ്, ദേശഭക്തിഗാന മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരത്തിൽ സാൽമിയ ഏരിയ ഒന്നാം സ്ഥാനവും ഫർവാനിയ ഏരിയ രണ്ടാം സ്ഥാനവും അബ്ബാസിയ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രഷറർ ജാക്സൺ ജോസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.