ശുവൈഖ്​ തുറമുഖത്ത്​ പിടികൂടിയ പുകയില ഉൽപന്നങ്ങൾ

പുകയില ഉൽപന്നങ്ങൾ പിടികൂടി

കുവൈത്ത്​ സിറ്റി: ശുവൈഖ്​ തുറമുഖത്ത്​ കണ്ടെയ്​നറിൽ ഒളിപ്പിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.വസ്​ത്രങ്ങൾ, തലയിണകൾ എന്നിവക്കിടയിൽനിന്നാണ്​ 223 കെട്ട്​ പുകയില ഉൽപന്നങ്ങൾ ഒളിച്ചുകടത്താൻ ശ്രമിച്ചത്​ കസ്​റ്റംസ്​ ഉദ്യോഗസ്ഥരുടെ പതിവ്​ പരിശോധനയിലാണ്​ അനധികൃത കടത്ത്​ പിടികൂടിയത്​.പുകയില ഉൽപന്നങ്ങൾ, മയക്കുമരുന്ന്​ എന്നിവ രാജ്യത്തേക്ക്​ കടത്താനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രതയിലാണെന്ന്​ കസ്​റ്റംസ്​ ജനറൽ അഡ്​മിനിസ്ട്രേഷൻ വ്യക്​തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.