കുവൈത്ത് സിറ്റി: 38 വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡോ. എ.എം. ഷുക്കൂറിന് ട്രാക് യാത്രയയപ്പ് നൽകി.
സബാ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ ദീർഘനാളായി സേവനമനുഷ്ടിച്ചിരുന്നു ഡോ.എ.എം ഷുക്കൂർ. ട്രാക്കിന്റെ അഡ്വൈസറി ബോർഡ് അംഗവും സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു.
പ്രസിഡന്റ് എം.എ. നിസാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. ഷുക്കൂറിന് മൊമെന്റോ കൈമാറി. ചെയർമാൻ പി.ജി ബിനു, വൈസ് പ്രസിഡന്റു മാരായ ശ്രീരാഗം സുരേഷ്, മോഹന കുമാർ, വനിത വേദി കൺവീനർ പ്രിയ കൃഷ്ണരാജ്, അഡ്വൈസറി ബോർഡ് അംഗം ജയകൃഷ്ണ കുറുപ്പ്, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം അരുൺ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ സ്വാഗതവും ജോ.സെക്രട്ടറി വിജിത്ത് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.