കുവൈത്ത് സിറ്റി: അപ്പാരൽ കുവൈത്ത് സംഘടിപ്പിച്ച ട്വൻറി 20 ക്രിക്കറ്റ് ടൂർണമെൻറിൽ റൈസിങ് സ്റ്റാർ ഗോൾഡ് ജേതാക്കളായി. എൻ.സി.എം ഇൻവെസ്റ്റ്മെൻറ് ക്ലബിനെതിരെ ആറ് വിക്കറ്റിെൻറ ഉജ്ജ്വല വിജയമാണ് റൈസിങ് സ്റ്റാർ ഗോൾഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത എൻ.സി.എം നിശ്ചിത ഒാവറിൽ അഞ്ച് വിക്കറ്റിന് 213 റൺസ് നേടിയപ്പോൾ 19 ഓവറിൽ ആറ് വിക്കറ്റ് ശേഷിക്കെ റൈസിങ് സ്റ്റാർ ഗോൾഡ് വിജയതീരം കണ്ടു. റൈസിങ് സ്റ്റാറിന് വേണ്ടി വിപിൻ രാജ് 26 പന്തിൽ 63 റൺസും ടി.കെ. അസീം 25 പന്തിൽ 58 റൺസും രാഹുൽ മുരളി 50 പന്തിൽ പുറത്താവാതെ 67 റൺസും നേടി. നേരത്തെ ബൗളിങ് നിരയിൽ രജീഷ് രണ്ടും താരിഖ്, ബിജു, സുനിൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി വിപിൻ രാജിനെയും മാൻ ഓഫ് ദ ടൂർണമെൻറായി രാഹുൽ മുരളിയേയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള കാഷ് പ്രൈസും ട്രോഫികളും അപ്പാരൽ ക്ലബിെൻറ നേതൃത്വത്തിൽ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.