കുവൈത്ത് സിറ്റി: കുവൈത്തിൽ നേരത്തെ വധശിക്ഷക്ക് വിധിക്കപ്പെട്ട് പിന്നീട് ശിക്ഷയിളവ് ലഭിച്ച രണ്ട് ഇന്ത്യക്കാർ നാടണഞ്ഞു. തമിഴ്നാട് സ്വദേശികളായ ചെല്ലപ്പൻ കാളിദാസ്, സുരേഷ് ഷൺമുഖസുന്ദരം എന്നിവരാണ് ശേഷിച്ച ജയിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ദിവസം കുടുംബത്തിന് അടുത്തെത്തിയത്. കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരുടെയും ബന്ധുക്കൾ ദിയ (ബ്ലഡ് മണി) നൽകാൻ തയറായതിനെ തുടർന്ന് ഇന്ത്യൻ എംബസി അധികൃതർ ഇടപെട്ട് ആ വിവരം കുവൈത്ത് അധികൃതരെ അറിയിക്കുകയും ബന്ധപ്പെട്ട രേഖകൾ കൈമാറുകയും ചെയ്തതിനെ തുടർന്നാണ് 2013ൽ ഇവരുടെ വധശിക്ഷ റദ്ദായത്.
തുടർന്ന് ജീവപര്യന്തം തടവിെൻറ ഭാഗമായി ജയിലിൽ കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞ ദിവസം മോചിതരാവുകയായിരുന്നു. കഴിഞ്ഞ ദിവസം കുവൈത്ത് ജയിലിൽ ദീർഘകാലമായി കഴിഞ്ഞിരുന്ന 100 തടവുകാരെയാണ് വിട്ടയച്ചത്. മാനുഷിക പരിഗണന വെച്ചും ജയിലിലെ തിരക്ക് കുറക്കുന്നതിെൻറ ഭാഗമായുമാണ് തടവുകാരെ വിട്ടയച്ചത്.
കുടുംബത്തിെൻറ അടുത്തെത്താൻ കഴിഞ്ഞതിെൻറ സന്തോഷം രണ്ട് ഇന്ത്യക്കാരും പ്രകടിപ്പിച്ചു. തെൻറ സഹോദരെൻറ വിവാഹത്തിൽ പെങ്കടുക്കാൻ കഴിഞ്ഞത് സുരേഷ് ഷൺമുഖസുന്ദരത്തിെൻറ സന്തോഷം ഇരട്ടിപ്പിച്ചു. കുവൈത്ത് അധികൃതർക്കും ഇന്ത്യൻ എംബസിക്കും ഇരുവരും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.