കുവൈത്ത് സിറ്റി: െഎക്യരാഷ്ട്ര സഭയുടെ യമൻകാര്യ പ്രതിനിധി ഹാൻസ് ഗ്രൂൻഡ്ബെർഗ് കുവൈത്തിലെത്തി. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ദിവാൻ കാര്യ മേധാവി അബ്ദുൽ അസീസ് അൽ ദഖീൽ, ആക്ടിങ് ഉപ വിദേശകാര്യ മന്ത്രി അബ്ദുൽ അസീസ് അൽ ജാറുല്ല തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
യമൻ സമാധാന ചർച്ചക്ക് വീണ്ടും ആതിഥേയത്വം വഹിക്കാൻ തയാറാണെന്ന് കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും വിഷയത്തിൽ മധ്യസ്ഥ ചർച്ചക്ക് ആതിഥേയത്വം വഹിച്ചത് കുവൈത്താണ്. കുവൈത്തിെൻറ ആതിഥേയത്വത്തിൽ നിരവധി ചർച്ചകൾ നടന്നെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. സംഘർഷഭരിതമായ യമനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിന് യു.എൻ ചുമതലപ്പെടുത്തിയ ദൂതൻ ഇസ്മായിൽ വലദുശൈഖ് ദൗത്യം പൂർത്തിയാക്കാനാവാതെ മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.