കേ​ന്ദ്ര പ്ര​വാ​സി​കാ​ര്യ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് ഭ​ട്ടാ​ചാ​ര്യ ശ​ർ​ഖി​ലെ പാ​സ്​​പോ​ർ​ട്ട് സേ​വ​ന കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ന്നു

കേന്ദ്ര പ്രവാസികാര്യ സെക്രട്ടറി കുവൈത്ത്​ സന്ദർശിച്ചു

കു​വൈ​ത്ത്​ സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​വാ​സി​കാ​ര്യ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് ഭ​ട്ടാ​ചാ​ര്യ ശ​ർ​ഖി​ലെ പാ​സ്​​പോ​ർ​ട്ട് സേ​വ​ന കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജും എം​ബ​സി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.

ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ലെ പാ​സ്​​പോ​ർ​ട്ട്, കോ​ൺ​സു​ലാ​ർ, പ്ര​വാ​സി കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള സ​ഞ്​​ജ​യ്​ ഭ​ട്ടാ​ചാ​ര്യ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കു​വൈ​ത്തി​ലെ​ത്തി​യ​ത്. അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ ശ​ർ​ഖ് ബെ​ഹ്‌​ബെ​ഹാ​നി ട​വ​റി​ലു​ള്ള പാ​സ്​​പോ​ർ​ട്ട് വി​സ സേ​വ​ന​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം സേ​വ​ന​കേ​ന്ദ്ര​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ടു​ക​ണ്ട്​ വി​ല​യി​രു​ത്തി.

അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്, ചാ​ൻ​സ​റി ഹെ​ഡ് ഡോ. ​വി​നോ​ദ് ഗെ​യ്ക്‌ വാ​ദ്, പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി സ്മി​ത പാ​ട്ടീ​ൽ, കോ​ൺ​സു​ലാ​ർ സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​ൺ​വീ​ർ ഭാ​ര​തി തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു. ഔ​ട്സോ​ഴ്സ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന കി​ങ്‌​സ് ആ​ൻ​ഡ് കോ​ക്സ് ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ കേ​ന്ദ്ര​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​രു​മാ​യും സ​ഞ്​​ജ​യ്​ ഭ​ട്ടാ​ചാ​ര്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ, ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്യും. വൈ​കീ​ട്ട് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളു​മാ​യും അ​ദ്ദേ​ഹം സം​വ​ദി​ച്ചു.

Tags:    
News Summary - Union Secretary for Overseas Indian Affairs visits Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.