കെ.​ഐ.​സി ‘വി ​വ​ൺ അ​സം​ബ്ലി’ പ്ര​തി​നി​ധി​ക​ൾ പ്ര​തി​ജ്ഞ ചൊ​ല്ലു​ന്നു

‘ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് ഐ​ക്യ​വും സ​ഹ​ക​ര​ണ​വും പ്ര​ധാ​നം’

കു​വൈ​ത്ത് സി​റ്റി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ലി​ന്റെ (കെ.​ഐ.​സി) നേ​തൃ​ത്വ​ത്തി​ൽ ‘വി ​വ​ൺ അ​സം​ബ്ലി’ സം​ഘ​ടി​പ്പി​ച്ചു. ‘രാ​ഷ്ട്ര​ശി​ൽ​പി​ക​ൾ സ്വ​പ്‌​നം ക​ണ്ട ഇ​ന്ത്യ​യു​ടെ വീ​ണ്ടെ​ടു​പ്പി​ന്’ ശീ​ർ​ഷ​ക​ത്തി​ൽ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യോ​ട് ആ​ഭി​മു​ഖ്യം പ്ര​ക​ടി​പ്പി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി ഹ​വ​ല്ലി ശ​ബാ​ബ് അ​ൽ​മു​ബാ​റ​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ ഫ​ഖ്‌​റു​ദ്ദീ​ൻ ഹ​സ​നി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യു​ടെ വീ​ണ്ടെ​ടു​പ്പി​നും വ​ർ​ഗീ​യ​ത​യും വി​ദ്വേ​ഷ​രാ​ഷ്ട്രീ​യ​വും തു​ട​ച്ചു​നീ​ക്കു​ന്ന​തി​നും മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ ഐ​ക്യ​വും സ​ഹ​ക​ര​ണ​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ഫ​ഖ്‌​റു​ദ്ദീ​ൻ ഹ​സ​നി ത​ങ്ങ​ൾ പ​റ​ഞ്ഞു.

കെ.​ഐ.​സി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി പൊ​ന്മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ വി​ങ് സെ​ക്ര​ട്ട​റി ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കെ.​ഐ.​സി നേ​താ​ക്ക​ൾ, വി​ഖാ​യ ലീ​ഡേ​ഴ്‌​സ്, വി​വി​ധ മേ​ഖ​ല നേ​താ​ക്ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ.​എ​സ്. അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 'Unity and cooperation key to the recovery of democratic India'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.