ഒരു മാസത്തിനിടെ 25000 കുട്ടികൾക്ക് വാക്സിൻ നൽകി

എല്ലാ കുത്തിവെപ്പ്

കേന്ദ്രത്തിലും കുട്ടികൾക്ക്

ലഭ്യമാണ്

കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ചു മുതൽ 11 വയസ്സുവരെയുള്ള കുട്ടികളുടെ വാക്സിൻ വിതരണം പുരോഗമിക്കുന്നു.

ഒരു മാസത്തിനിടെ 25000 കുട്ടികൾക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി മൂന്ന് മുതലാണ് അഞ്ചുമുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിത്തുടങ്ങിയത്. ഈ പ്രായവിഭാഗത്തിൽ രാജ്യത്തെ മൊത്തം കുട്ടികളുടെ ആറുശതമാനം ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കണക്കുപ്രകാരം ഈ പ്രായവിഭാഗത്തിൽ 4,30,000 കുട്ടികളാണ് രാജ്യത്തുള്ളത്. വിദേശികൾ ഉൾപ്പെടെയുള്ള കണക്കാണിത്. മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ പ്രധാന കുത്തിവെപ്പ് കേന്ദ്രത്തിലും രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള വാക്സിൻ ലഭ്യമാണ്. മുതിർന്നവർക്ക് നൽകുന്നതിന്റെ മൂന്നിലൊന്ന് ഡോസിലാണ് കുട്ടികളിൽ കുത്തിവെക്കുന്നത്. ആദ്യ ഡോസെടുത്ത് രണ്ടുമാസം പൂർത്തിയായാലാണ് രണ്ടാം ഡോസ് നൽകുകയെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - vaccinated in a month 25000 children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.