കുവൈത്ത് സിറ്റി: എല്ലാത്തരം ഭീഷണികൾക്കെതിരെയും രാജ്യത്തിന്റെ സുരക്ഷക്കും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് കുവൈത്ത് സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ബന്ദർ അൽ മുസൈൻ. മറൈൻ ഫോഴ്സ് സന്ദർശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അൽ മുസൈൻ.
സന്ദർശന വേളയിൽ മറൈൻ ഫോഴ്സ് നിർവഹിക്കുന്ന ചുമതലകളും ഭീഷണികളെയും നേരിടാനുള്ള തയാറെടുപ്പും ഭാവി പദ്ധതികളും അംഗങ്ങൾക്കുള്ള പരിശീലന കോഴ്സുകളും അൽ മുസൈൻ വിലയിരുത്തി. രാജ്യത്തിന്റെ സമുദ്രാതിർത്തികളും ജലവും സംരക്ഷിക്കുന്നതിനുള്ള മറൈൻ ഫോഴ്സ് ശ്രമങ്ങളെ ബന്ദർ അൽ മുസൈൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.