കുവൈത്ത് സിറ്റി: അഗ്നിസുരക്ഷ പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ അഗ്നി പ്രതിരോധ ലംഘനങ്ങളുടെ പേരിൽ 61 സ്ഥാപനങ്ങൾ ജനറൽ ഫയർ ഫോഴ്സ് അടച്ചുപൂട്ടി.
നേരത്തെ നിയമലംഘനങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാര സ്ഥാപനങ്ങള്‍ക്ക് അഗ്നിശമന വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ തുടര്‍ന്നും നടപടികള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തേയും നിയമങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്ത കേസുകളും ഉയർന്നിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജനറൽ ഫയർഫോഴ്സ് സ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. വരും ദിവസങ്ങളിലും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.